കറുത്ത ഭൂമി
നൂറ്റാണ്ടുകൾക്കു മുൻപുള്ള ഒരു പെസഹാവ്യാഴാഴ്ചയ്ക്കു പിറ്റേന്ന്, ഒരു ദുഃഖവെള്ളിയാഴ്ചയിലായിരുന്നു ബെൽജിയത്തിന്റെ കൽക്കരിമലകളിൽ തൊഴിൽ തേടിയെത്തിയത്. ഭൂമിയുടെ ഹൃദയത്തിൽ തീ കത്തിക്കൊണ്ടിരിക്കുന്നതുപോലെ തോന്നിക്കുന്ന, കറുത്ത കൽക്കരിപ്പാടങ്ങൾ ചുറ്റിപ്പറ്റിയ ഒരു ദേശം. ആയിരക്കണക്കിന് ദരിദ്രരായ തൊഴിലാളികൾ പണിയെടുത്തിരുന്ന, കാലത്തിന്റെ ഓർമ്മകളോളം പഴക്കമുള്ള ഖനികളിലൊന്നായിരുന്നു അത്.
പ്രഭാതത്തിന് മുൻപേ ഭൂമിയുടെ അടിത്തട്ടിലേക്ക് ഇറങ്ങിപ്പോകുകയും സന്ധ്യയുടെ വെളിച്ചം മങ്ങിക്കഴിഞ്ഞേ പുറത്തേക്കു വരികയും ചെയ്യുന്ന മനുഷ്യർ. കൽക്കരിപ്പൊടി അവരുടെ മുഖങ്ങളിൽ ഒരേ നിറം പൂശിയിരുന്നു. പ്രായത്തിന്റെ വ്യത്യാസങ്ങളും വ്യക്തിത്വങ്ങളുടെ രേഖകളും ആ കറുപ്പിൽ മാഞ്ഞുപോയിരുന്നു. കരുവാളിച്ച പാറയിൽനിന്ന് കൊത്തിയെടുത്ത ശില്പങ്ങളെപ്പോലെയായിരുന്നു ഓരോ തൊഴിലാളിയുടെയും ശരീരം.
വിശപ്പ് അവരെ ഒരേ ജാതിയാക്കി; വിയർപ്പ് അവരെ ഒരേ ശരീരമാക്കി; മരണം അവരെ ഒരേ വിധിയാക്കി. അവരുടെ ഇടയിൽ അസമത്വങ്ങളേക്കാൾ തെളിഞ്ഞുനിന്നത് സമത്വമായിരുന്നു. എന്നാൽ ആ കറുത്ത മണ്ണിന്റെ യഥാർത്ഥ ഉടമകൾ അവർ ആയിരുന്നില്ല.
ഖനികളുടെ മുകളിലൂടെ കുതിരവണ്ടികളിൽ സഞ്ചരിച്ചിരുന്ന കോട്ടും സ്യൂട്ടും തൊപ്പിയും ധരിച്ച പ്രഭുക്കന്മാരും പ്രഭ്വികളും ഉണ്ടായിരുന്നു. അവരുടെ വസ്ത്രങ്ങളിൽ ഭൂമിയുടെ കറുപ്പുണ്ടായിരുന്നില്ല; കൈകളിൽ കൽക്കരിയുടെ മുറിവുകളുമില്ലായിരുന്നു. ഈ മനുഷ്യരുടെ ശരീരങ്ങളിൽനിന്ന് ഊറ്റിയെടുത്ത സമ്പത്തിന്റെ മിനുക്കായിരുന്നു അവരുടെ ജീവിതത്തിൽ.
അവരുടെ കണ്ണുകളിൽ ഈ തൊഴിലാളികൾ മനുഷ്യരായിരുന്നില്ല. കൽക്കരിയുടെ അടിത്തട്ടിൽനിന്ന് സമ്പത്ത് പുറത്തെടുക്കാൻ നിയോഗിക്കപ്പെട്ട അടിമകൾ മാത്രമായിരുന്നു.
അവരുടെ കീറിപ്പഴകിയ കുപ്പായം ഒന്നു മാറ്റിനോക്കൂ. ഇടത്തെ തോളിൽ ഒരു ചാപ്പപോലെ ഓരോരുത്തരുടെയും നമ്പർ പതിഞ്ഞിട്ടുണ്ടാകും. പേര് മാഞ്ഞുപോയ മനുഷ്യർ. നമ്പരുകളായി മാറിയ ജീവിതങ്ങൾ. എണ്ണിക്കൂട്ടാവുന്ന മനുഷ്യർ. മരിച്ചാൽ മറ്റൊരാളെ കൊണ്ട് പകരംവയ്ക്കാവുന്നവർ.
എങ്കിലും അവരുടെ മോചനം ഇന്നല്ലെങ്കിൽ നാളെ വരാതിരിക്കില്ലെന്ന് ആ കറുത്ത ഭൂമിയുടെ നിശ്ശബ്ദത എന്നോട് പറയുന്നതുപോലെ തോന്നി.
പ്രഭാതസൈറൺ മുഴങ്ങി.
അത് ഒരു ദിവസത്തിന്റെ തുടക്കത്തെ അറിയിച്ചില്ല. മനുഷ്യരെ വീണ്ടും ഭൂമിയുടെ അടിമത്തത്തിലേക്ക് വിളിച്ചുണർത്തുകയായിരുന്നു അത്.
മരംകൊണ്ടു പണിത ഷട്ടറുകളിൽ അന്തിയുറങ്ങിയ തൊഴിലാളികൾ ഒന്നൊന്നായി എഴുന്നേറ്റു. തണുത്ത വെള്ളത്തിൽ മുഖം കഴുകി, ദിനകൃത്യങ്ങൾ കഴിച്ച്, മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ചു. കീറിപ്പൊളിഞ്ഞ കോട്ടുകൾ, ചെളിപിടിച്ച ഷൂസുകൾ, പഴകിയ ക്യാപ്പുകൾ, നെറ്റിയിൽ ഉറപ്പിച്ച ഹെഡ്‌ലൈറ്റുകൾ. പിന്നെ ഓരോരുത്തരും മെഴുകുതിരികൾ കത്തിച്ചു.
അവർ പ്രാർത്ഥനയ്ക്കായി നിന്നു.
അവരിൽ ഒരാളായിരുന്ന പുരോഹിതൻ പഴയ വേദപുസ്തകം തുറന്നു. ഇരുട്ടിനുള്ളിൽ അവന്റെ ശബ്ദം പതുക്കെ ഉയർന്നു.
“ശക്തനും ധീരനുമായിരിക്ക. ഭയപ്പെടരുത്; പരിഭ്രമിക്കരുത്. നീ പോകുന്നിടത്തെല്ലാം നിന്റെ ദൈവമായ കർത്താവ് നിന്നോടുകൂടെ ഉണ്ടായിരിക്കും.”
“ആമേൻ.”
“ആമേൻ.”
അവരുടെ സ്വരങ്ങൾ ഗുഹാഭിത്തികളിൽ തട്ടി തിരിച്ചുവന്നു.
കറുത്ത കൽക്കരിപ്പൊടിയിൽ മൂടപ്പെട്ട ആ മനുഷ്യർ മെഴുകുതിരിവെട്ടത്തിൽ ഒരു ഭയാനകമായ ചിത്രമായി തെളിഞ്ഞുനിന്നു. അവരുടെ പിന്നിലെ കറുത്ത ഭിത്തികളിൽ നിഴലുകൾ നീണ്ടു. അവരേക്കാൾ വലുതായ നിഴലുകൾ. അവരെ പിന്തുടരുന്ന നിഴലുകൾ. അവരുടെ മുന്നിൽ നൃത്തം ചെയ്യുന്ന നിഴലുകൾ.
ഒരു നിമിഷം ഫ്രാൻസിസ്കോ ഗോയയുടെ ചിത്രങ്ങളിലെ ആ അജ്ഞാത ജീവികൾ ഓർമ്മവന്നു മനുഷ്യന്റെ ഭയത്തിൽനിന്നും ഇരുട്ടിൽനിന്നും ജനിച്ചവ.
എങ്കിലും അവർ പ്രാർത്ഥിച്ചു. ദൈവം അവരെ രക്ഷിക്കുമെന്ന ഉറപ്പുകൊണ്ടല്ല; രക്ഷിക്കപ്പെടേണ്ടതുണ്ടെന്ന ഭയംകൊണ്ട്.
അവർ ഭൂമിയുടെ അഗാധതയിലേക്ക് ഇറങ്ങി. ഭൂമി അവരുടെ മുകളിലേക്ക് പതുക്കെ അടഞ്ഞു.
ഇരുവശങ്ങളിലുമുള്ള കറുത്ത പാറകൾ ശരീരത്തെ തൊട്ടുരുമ്മി കടന്നുപോയി. ചില ഇടങ്ങളിൽ രണ്ടുപേർക്ക് ഒരുമിച്ച് കടന്നുപോകാൻപോലും കഴിയാത്തത്ര ഇടുങ്ങിയ വഴികൾ. താഴേക്ക് പോകുന്തോറും വായു കട്ടിയാവുകയായിരുന്നു. വെളിച്ചം ചുരുങ്ങി. ശബ്ദങ്ങൾ മാറി. മുകളിൽ മനുഷ്യർ സംസാരിച്ചിരുന്ന ലോകം അവരിൽനിന്ന് അകലുകയായിരുന്നു.
അവിടെ അവശേഷിച്ചത് ശ്വാസം, പാറ, വിയർപ്പ്, മരണം.
കൽക്കരി വെട്ടിയെടുക്കുന്ന അവരുടെ കൈകളിലേക്ക് ഞാൻ നോക്കി. ആ കൈകൾ മനോഹരമായിരുന്നില്ല. അവ പൊട്ടിപ്പൊളിഞ്ഞിരുന്നു. നഖങ്ങൾക്കടിയിൽ കറുപ്പ് നിറഞ്ഞിരുന്നു. മുറിവുകൾ ഉണങ്ങുന്നതിനുമുമ്പേ പുതിയ മുറിവുകൾ അവയിൽ പിറന്നിരുന്നു.
എങ്കിലും ആ കൈകളിൽ മനുഷ്യന്റെ ഏറ്റവും പഴയ മഹത്വം കാണാനായി സ്വന്തം അപ്പം സ്വന്തം കൈകൊണ്ട് സമ്പാദിക്കുന്ന മനുഷ്യന്റെ മഹത്വം.
ആ കൈകൾ കൽക്കരി ഉയർത്തി. ആ കൈകൾ അപ്പം ഉയർത്തി. ഒടുവിൽ അതേ കൈകൾ മരിച്ചവർക്കായി മണ്ണും ഉയർത്തും.
വർഷങ്ങൾ കഴിഞ്ഞിട്ടും ആ കൈകളെ മറന്നില്ല.
സന്ധ്യയാകുമ്പോൾ അവർ ഭൂമിയിൽനിന്ന് പുറത്തുവന്നു. ചിലർ ചുമച്ചു. ചിലർ മിണ്ടാതിരുന്നു. ചിലർ ചിരിച്ചു. അവരുടെ വണ്ടികളിൽ നിറച്ച കൽക്കരി മറ്റുള്ളവരുടെ സമ്പത്തായി മാറാൻ പുറപ്പെട്ടു. അവരുടെ ഒരു ദിവസത്തെ ജീവിതം കൽക്കരിക്കൊപ്പം ട്രെയിനുകളിൽ കയറി ദൂരങ്ങളിലേക്ക് പോയി.
പക്ഷേ അവരുടെ ജീവിതം അവിടെത്തന്നെ തുടർന്നു.
അടുത്ത ഷിഫ്റ്റ് കാത്തുനിന്നു.
ഒരുകൂട്ടം മനുഷ്യർ ഭൂമിയിൽനിന്ന് പുറത്തുവന്നപ്പോൾ മറ്റൊരു കൂട്ടം ഭൂമിയുടെ ഉള്ളിലേക്ക് ഇറങ്ങുകയായിരുന്നു. ജീവിതം അവിടെ ഒരു വൃത്തംപോലെയായിരുന്നു. ആരും പുറത്തേക്കു പോകുന്നില്ല. ആരും മോചിതരാകുന്നില്ല.
ഷട്ടറിൽ അവരെ കാത്തിരുന്നത് ഉരുളക്കിഴങ്ങായിരുന്നു. അത് പുഴുങ്ങിത്തിന്നു. വെള്ളം കുടിച്ചു. പിന്നെ അവർ കിടന്നു.
ഉറങ്ങുന്നതിനു മുൻപ് പുരോഹിതൻ വീണ്ടും പ്രാർത്ഥിച്ചു. വേദപുസ്തകം തുറന്നു.
“കളകളെ തീയിൽ ഇട്ടു ചുട്ടുകളയുന്നതുപോലെ ലോകാവസാനത്തിലും അങ്ങനെ സംഭവിക്കും. അവിടെ കരച്ചിലും പല്ലുകടിയുമുണ്ടാകും. എന്നാൽ നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും.”
വേദ പുസ്തകം അടച്ചു.
ആരും ഒന്നും പറഞ്ഞില്ല. എല്ലാവരും ഉറങ്ങിപ്പോയിരുന്നു.
എന്നാൽ പുരോഹിതന് ഉറക്കം വന്നില്ല.
ഏറെ നേരം ആ ഉറങ്ങുന്ന മുഖങ്ങളെ നോക്കിനിന്നു.
“നീതിമാന്മാർ സൂര്യനെപ്പോലെ പ്രകാശിക്കും.”
ആ വാക്കുകൾ മനസ്സിൽ ആവർത്തിച്ചു.
പക്ഷേ, ഈ മനുഷ്യരുടെ സൂര്യൻ എവിടെയാണ്? അവരുടെ ജീവിതത്തിൽ എവിടെയാണ് ആ രാജ്യം?
ഭൂമിയുടെ അടിത്തട്ടിൽ പന്ത്രണ്ടു മണിക്കൂർ മരണം കുഴിച്ചെടുക്കുന്ന മനുഷ്യനോട് സ്വർഗ്ഗത്തെക്കുറിച്ച് സംസാരിക്കുന്നത് എത്ര എളുപ്പമാണ്. പക്ഷേ അവന്റെ വിശപ്പിനെക്കുറിച്ച്? അവന്റെ മകന്റെ വിശപ്പിനെക്കുറിച്ച്? അവന്റെ മരിച്ചുപോയ സഹോദരനെക്കുറിച്ച്? അവന്റെ നമ്പറിനെക്കുറിച്ച്?
ആ രാത്രി വേദപുസ്തകത്തിലെ ചില വാക്കുകൾ തന്നെ അന്യമായി തോന്നി.
പുറത്തേക്കിറങ്ങി.
അകലെയായി കറുത്ത മണലാരണ്യംപോലെ കൽക്കരിപ്പാടം പരന്നുകിടന്നു. അതിന്റെ മുകളിലൂടെ നിലാവ് ഒഴുകി. തണുത്ത കാറ്റ് വീശി.
നടന്ന് ശ്മശാനത്തിന്റെ മുള്ളുവേലിക്കരികിലെത്തി. ഖനികളിൽ മരിച്ചുവീണ തൊഴിലാളികളെ അടക്കം ചെയ്തിരുന്ന ഭൂമിയായിരുന്നു അത്.
അവിടെ വലിയ കല്ലറകളില്ലായിരുന്നു. പേരുകളില്ല. ശിലാഫലകങ്ങളില്ല.
ഒരു കുഴി.
ഒരു ശരീരം.
കുറച്ച് മണ്ണ്.
പിന്നെ നിശ്ശബ്ദത.
ഒരിക്കൽ അവരുടെ ശരീരത്തിൽ പതിഞ്ഞിരുന്ന നമ്പറുകൾ പോലും ഒടുവിൽ മണ്ണിനടിയിൽ അപ്രത്യക്ഷമാകും.
കല്ലറകളിലേക്ക് നോക്കി.
ഒരു നമ്പർകൂടി കൊഴിഞ്ഞുപോയിരിക്കുന്നു.
അകലെയൊരു കൽക്കരി ട്രെയിൻ ചൂളംവിളിച്ചു. പുകതുപ്പിക്കൊണ്ട് അത് ഇരുട്ടിലൂടെ പാഞ്ഞുപോയി. അതിന്റെ നെരിപ്പോടുപോലുള്ള വെളിച്ചം ഒരു നിമിഷം കൽക്കരിപ്പാടത്തിന്മേൽ വീണു.
ട്രെയിനിനെ നോക്കി നിന്നു.
ആ പാതയുടെ അപ്പുറം നെതർലാൻഡ്സ്.
സുൻഡെർട്ട്.
അവിടെയാണ് ജന്മ സ്ഥലമായ ഗ്രാമം.
വീട്.
ഡാഡി.
തിയോ.
സഹോദരിമാർ.
അമ്മയുടെ അഭാവം.
കണ്ണുകൾ അടച്ചു.
തിയോ ഇപ്പോൾ ഉറങ്ങിയിട്ടുണ്ടാകും. വാലെന്ന അവനുമായി പതിവുപോലെ വഴക്കിട്ടിരിക്കാം. എലിസിബെത്തും അന്നയും അവരുടെ ചെറിയ കുശുമ്പുകളിൽ മുഴുകിയിരിക്കാം.
അമ്മയില്ലാത്ത ദുഃഖം അവരെ അറിയിക്കാതെ വളർത്തിയ ദിവസങ്ങൾ ഓർമ്മയിൽ വന്നു.
രോഗിയായ ഡാഡി ഇപ്പോഴും എന്നെയോർത്ത് ദുഃഖിക്കുന്നുണ്ടാകുമോ?
“ഇനി എന്നാവും തിരികെ പോകുക?”
ആ ചോദ്യത്തിന് മറുപടി ഉണ്ടായിരുന്നില്ല.
ട്രെയിൻ മാത്രം ദൂരത്തേക്ക് പോയിക്കൊണ്ടിരുന്നു.
അവിടെയായിരുന്നു അവളെ ഓർത്തത്.
ന്യൂമാനെ.
കൽക്കരിപ്പാടത്തിന്റെ തെക്കുവശത്തെ ഉരുളക്കിഴങ്ങുപാടങ്ങൾക്കരികിൽ താമസിച്ചിരുന്ന കർഷകകുടുംബത്തിലെ ഇളയ മകൾ.
അവളുടെ കുടുംബത്തിനും ഒന്നുമുണ്ടായിരുന്നില്ല. ഒരു വൃദ്ധൻ, ഒരു വൃദ്ധ, അവരുടെ പെൺമക്കൾ. മണ്ണിനോട് ചേർന്ന് ജീവിക്കുന്ന ഒരു ദരിദ്ര കുടുംബം.
ഒരു ദിവസം ഭക്ഷണത്തിനരികിൽ ഇരിക്കുമ്പോൾ അവളുടെ കണ്ണുകൾ എന്നെ തേടിയെത്തിയിരുന്നു.
നേരെ നോക്കിയില്ല.
ഒളികണ്ണിലൂടെ മാത്രം.
എന്നാൽ ആ നോട്ടത്തിൽ ഒരു ചോദ്യം ഉണ്ടായിരുന്നു.
അല്ലെങ്കിൽ ഒരു സ്നേഹം.
അല്ലെങ്കിൽ രണ്ടും ഒരുമിച്ച്.
അവളുടെ മുഖത്ത് ദാരിദ്ര്യത്തിന്റെ ക്ഷീണമുണ്ടായിരുന്നു. പക്ഷേ കണ്ണുകളിൽ അതുണ്ടായിരുന്നില്ല.
അവളുടെ കണ്ണുകൾക്ക് ഒരു വിചിത്രമായ പരിശുദ്ധിയുണ്ടായിരുന്നു. ഒരു മെഴുകുതിരിവെട്ടംപോലെ. ഇരുട്ടിനെ നീക്കാൻ കഴിയാത്തത്ര ചെറുതെങ്കിലും, ഇരുട്ടിനെ നിഷേധിക്കാൻ മതിയായത്ര തെളിഞ്ഞ ഒരു വെളിച്ചം.
അവളെക്കുറിച്ച് തിയോയ്ക്ക് എഴുതണമെന്നു വിചാരിച്ചു. അവളുടെ കുടുംബത്തെ വരയ്ക്കണമെന്നു വിചാരിച്ചു.
അവ കൈകൾ അപ്പം ഉയർത്തി.
ഒടുവിൽ അതേ കൈകൾ മരിച്ചവർക്കായി മണ്ണും ഉയർത്തും.
വർഷങ്ങൾ കഴിഞ്ഞിട്ടും ആ കൈകളെ മറന്നില്ല.
സന്ധ്യയാകുമ്പോൾ അവർ ഭൂമിയിൽനിന്ന് പുറത്തുവന്നു.
ചിലർ ചുമച്ചു.
ചിലർ മിണ്ടാതിരുന്നു.
ചിലർ ചിരിച്ചു.
അവരുടെ വണ്ടികളിൽ നിറച്ച കൽക്കരി മറ്റുള്ളവരുടെ സമ്പത്തായി മാറാൻ പുറപ്പെട്ടു.
അവരുടെ ഒരു ദിവസത്തെ ജീവിതം കൽക്കരിക്കൊപ്പം ട്രെയിനുകളിൽ കയറി ദൂരങ്ങളിലേക്ക് പോയി.
പക്ഷേ അവരുടെ ജീവിതം അവിടെത്തന്നെ തുടർന്നു.
അടുത്ത ഷിഫ്റ്റ് കാത്തുനിന്നു.
ഒരുകൂട്ടം മനുഷ്യർ ഭൂമിയിൽനിന്ന് പുറത്തുവന്നപ്പോൾ മറ്റൊരു കൂട്ടം ഭൂമിയുടെ ഉള്ളിലേക്ക് ഇറങ്ങുകയായിരുന്നു.
ജീവിതം അവിടെ ഒരു വൃത്തംപോലെയായിരുന്നു.
ആരും പുറത്തേക്കു പോകുന്നില്ല.
ആരും മോചിതരാകുന്നില്ല.
ഷട്ടറിൽ അവരെ കാത്തിരുന്നത് ഉരുളക്കിഴങ്ങായിരുന്നു.
അത് പുഴുങ്ങിത്തിന്നു.
വെള്ളം കുടിച്ചു.
പിന്നെ അവർ കിടന്നു.
ഉറങ്ങുന്നതിനു മുൻപ് പുരോഹിതൻ വീണ്ടും പ്രാർത്ഥിച്ചു.
വേദപുസ്തകം തുറന്നു.
“കളകളെ തീയിൽ ഇട്ടു ചുട്ടുകളയുന്നതുപോലെ ലോകാവസാനത്തിലും അങ്ങനെ സംഭവിക്കും...”
ശബ്ദം മന്ദമായി.
“അവിടെ കരച്ചിലും പല്ലുകടിയുമുണ്ടാകും. എന്നാൽ നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും.”
പുസ്തകം അടച്ചു.
ആരും ഒന്നും പറഞ്ഞില്ല.
എല്ലാവരും ഉറങ്ങിപ്പോയിരുന്നു.
എന്നാൽ പുരോഹിതന് ഉറക്കം വന്നില്ല.
ഏറെ നേരം ആ ഉറങ്ങുന്ന മുഖങ്ങളെ നോക്കിനിന്നു.
“നീതിമാന്മാർ സൂര്യനെപ്പോലെ പ്രകാശിക്കും.”
ആ വാക്കുകൾ മനസ്സിൽ ആവർത്തിച്ചു.
പക്ഷേ, ഈ മനുഷ്യരുടെ സൂര്യൻ എവിടെയാണ്?
അവരുടെ ജീവിതത്തിൽ എവിടെയാണ് ആ രാജ്യം?
ഭൂമിയുടെ അടിത്തട്ടിൽ പന്ത്രണ്ടു മണിക്കൂർ മരണം കുഴിച്ചെടുക്കുന്ന മനുഷ്യനോട് സ്വർഗ്ഗത്തെക്കുറിച്ച് സംസാരിക്കുന്നത് എത്ര എളുപ്പമാണ്.
പക്ഷേ വിശപ്പിനെക്കുറിച്ച്?
മകന്റെ വിശപ്പിനെക്കുറിച്ച്?
മരിച്ചുപോയ സഹോദരനെക്കുറിച്ച്?
നമ്പറിനെക്കുറിച്ച്?
ആ രാത്രി, വേദപുസ്തകത്തിലെ ചില വാക്കുകൾ അവന് തന്നെ അന്യമായി തോന്നി.
പുറത്തേക്കിറങ്ങി.
അകലെയായി കറുത്ത മണലാരണ്യംപോലെ കൽക്കരിപ്പാടം പരന്നുകിടന്നു.
അതിന്റെ മുകളിലൂടെ നിലാവ് ഒഴുകി.
തണുത്ത കാറ്റ് വീശി.
നടന്ന് ശ്മശാനത്തിന്റെ മുള്ളുവേലിക്കരികിലെത്തി.
ഖനികളിൽ മരിച്ചുവീണ തൊഴിലാളികളെ അടക്കം ചെയ്തിരുന്ന ഭൂമിയായിരുന്നു അത്.
അവിടെ വലിയ കല്ലറകളില്ല.
പേരുകളില്ല.
ശിലാഫലകങ്ങളില്ല.
ഒരു കുഴി.
ഒരു ശരീരം.
കുറച്ച് മണ്ണ്.
പിന്നെ നിശ്ശബ്ദത.
ഒരിക്കൽ അവരുടെ ശരീരത്തിൽ പതിഞ്ഞിരുന്ന നമ്പറുകൾ പോലും ഒടുവിൽ മണ്ണിനടിയിൽ അപ്രത്യക്ഷമാകും.
കല്ലറകളിലേക്ക് നോക്കി.
ഒരു നമ്പർകൂടി കൊഴിഞ്ഞുപോയിരിക്കുന്നു.
അകലെയൊരു കൽക്കരി ട്രെയിൻ ചൂളംവിളിച്ചു.
പുകതുപ്പിക്കൊണ്ട് അത് ഇരുട്ടിലൂടെ പാഞ്ഞുപോയി.
അതിന്റെ നെരിപ്പോടുപോലുള്ള വെളിച്ചം ഒരു നിമിഷം കൽക്കരിപ്പാടത്തിന്മേൽ വീണു.
ട്രെയിൻ നോക്കി നിന്നു.
ആ പാതയുടെ അപ്പുറം
നെതർലാൻഡ്സ്.
സുൻഡെർട്ട്.
സ്വന്തം ഗ്രാമം.
വീട്.
ഡാഡി.
തിയോ.
സഹോദരിമാർ.
അമ്മയുടെ അഭാവം.
കണ്ണുകൾ അടച്ചു.
തിയോ ഇപ്പോൾ ഉറങ്ങിയിട്ടുണ്ടാകും.
വാലെന്ന അവനുമായി പതിവുപോലെ വഴക്കിട്ടിരിക്കാം.
എലിസിബെത്തും അന്നയും അവരുടെ ചെറിയ കുശുമ്പുകളിൽ മുഴുകിയിരിക്കാം.
അമ്മയില്ലാത്ത ദുഃഖം അവരെ അറിയിക്കാതെ വളർത്തിയ ദിവസങ്ങൾ ഓർമ്മയിൽ വന്നു.
രോഗിയായ ഡാഡി ഇപ്പോഴും ദുഃഖിക്കുന്നുണ്ടാകുമോ?
ചിന്തിച്ചു.
“ഇനി എന്നാവും ഞാൻ തിരികെ പോകുക?”
ആ ചോദ്യത്തിന് മറുപടി ഉണ്ടായിരുന്നില്ല.
ട്രെയിൻ മാത്രം ദൂരത്തേക്ക് പോയിക്കൊണ്ടിരുന്നു.
അവിടെയായിരുന്നു അവളെ ഓർത്തത്.
ന്യൂമാനെ.
കൽക്കരിപ്പാടത്തിന്റെ തെക്കുവശത്തെ ഉരുളക്കിഴങ്ങുപാടങ്ങൾക്കരികിൽ താമസിച്ചിരുന്ന കർഷകകുടുംബത്തിലെ ഇളയ മകൾ.
അവളുടെ കുടുംബത്തിനും ഒന്നുമുണ്ടായിരുന്നില്ല.
ഒരു വൃദ്ധൻ.
ഒരു വൃദ്ധ.
അവരുടെ പെൺമക്കൾ.
മണ്ണിനോട് ചേർന്ന് ജീവിക്കുന്ന ഒരു ദരിദ്ര കുടുംബം.
ഒരു ദിവസം ഭക്ഷണത്തിനരികിൽ ഇരിക്കുമ്പോൾ അവളുടെ കണ്ണുകൾ എന്നെ തേടിയെത്തിയിരുന്നു.
നേരെ നോക്കിയില്ല.
ഒളികണ്ണിലൂടെ മാത്രം.
എന്നാൽ ആ നോട്ടത്തിൽ ഒരു ചോദ്യം ഉണ്ടായിരുന്നു.
അല്ലെങ്കിൽ ഒരു സ്നേഹം.
അല്ലെങ്കിൽ, രണ്ടും ഒരുമിച്ച്.
അവളുടെ മുഖത്ത് ദാരിദ്ര്യത്തിന്റെ ക്ഷീണമുണ്ടായിരുന്നു.
പക്ഷേ കണ്ണുകളിൽ അതുണ്ടായിരുന്നില്ല.
അവളുടെ കണ്ണുകൾക്ക് ഒരു വിചിത്രമായ പരിശുദ്ധിയുണ്ടായിരുന്നു.
ഒരു മെഴുകുതിരിവെട്ടംപോലെ.
ഇരുട്ടിനെ നീക്കാൻ കഴിയാത്തത്ര ചെറുതെങ്കിലും, ഇരുട്ടിനെ നിഷേധിക്കാൻ മതിയായത്ര തെളിഞ്ഞ ഒരു വെളിച്ചം.
അവൻ അവളെക്കുറിച്ച് തിയോയ്ക്ക് എഴുതണമെന്നു വിചാരിച്ചു.
അവളുടെ കുടുംബത്തെ വരയ്ക്കണമെന്നു വിചാരിച്ചു.
അവരുടെ മേശ.
അവരുടെ കൈകൾ.
അവരുടെ മുഖങ്ങൾ.
അവരുടെ വിശപ്പ്.
അവരുടെ നിശ്ശബ്ദത.
ഒരുപക്ഷേ ഒരുദിവസം ആ ചിത്രം ലോകം കാണും.
അപ്പോൾ ആരെങ്കിലും ചോദിച്ചേക്കാം
ഈ മനുഷ്യർ ആരായിരുന്നു?
അപ്പോൾ ആ ചിത്രം മറുപടി പറയും.
അവർ വെറും ഉരുളക്കിഴങ്ങ് തിന്നുന്ന മനുഷ്യരായിരുന്നില്ല.
അവർ ഭൂമിയിൽനിന്ന് അപ്പം നേടിയ മനുഷ്യരായിരുന്നു.
The Potato Eaters.
ആ പേര് ഉള്ളിൽ പതുക്കെ രൂപംകൊണ്ടു.
അന്ന് അത് അറിഞ്ഞിരുന്നില്ല.
ഒരു ദിവസം ആ ഇരുണ്ട മുറിയിലെ ആ മുഖങ്ങൾ തന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ സാക്ഷ്യങ്ങളിലൊന്നായി മാറുമെന്ന്.
ആ രാത്രിയിൽ ശ്മശാനത്തിന്റെ അപ്പുറത്ത് വീണ്ടും ചില നിഴലുകൾ നീങ്ങി.
ശ്രദ്ധിച്ചു.
കുറെ മനുഷ്യർ.
അവർ എന്തോ പൊതിഞ്ഞുകൊണ്ടുവന്നിരുന്നു.
ഒരു മൃതദേഹം.
ആരും കരഞ്ഞില്ല.
ആരും സംസാരിച്ചില്ല.
അവർ മുള്ളുവേലി കടന്നു.
ഒരു കുഴി തുറന്നു.
മൃതശരീരം അതിലേക്കിറക്കി.
മണ്ണിട്ടു മൂടി.
അവർ തിരിച്ചുപോയി.
ആരും അറിഞ്ഞില്ല.
ആരും ചോദിച്ചില്ല.
ആരും ഓർത്തില്ല.
ഒരു നമ്പർകൂടി കൊഴിഞ്ഞുപോയി.
ഷട്ടറിലേക്ക് മടങ്ങിയെത്തി.
എല്ലാവരും ഉറക്കത്തിലായിരുന്നു.
അവരിലൊരുവനായി അവരോടൊപ്പം കിടന്നു.
പക്ഷേ കണ്ണുകൾ അടഞ്ഞില്ല.
ചുറ്റും ഇരുൾ പറന്നതുപോലെ.
അരികിൽ ഉറങ്ങുന്ന മനുഷ്യരുടെ ശ്വാസം കേട്ടു.
പുറത്ത് കാറ്റ് വീശി.
ദൂരെയൊരു ട്രെയിൻ വീണ്ടും ചൂളംവിളിച്ചു.
അപ്പോൾ, സന്ധ്യയിൽ വായിച്ച വേദപുസ്തകത്തിലെ വാക്കുകൾ അവന്റെ ഉള്ളിൽ വീണ്ടും ഉയർന്നു:
“കല്പനകൾ ആചരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനായിരിക്കും...”
കണ്ണുതുറന്നു.
ആ വാക്കുകൾക്കപ്പുറം മറ്റൊരു സുവിശേഷം ഉള്ളിൽ ജനിക്കുകയായിരുന്നു.
വിശപ്പിന്റെ സുവിശേഷം.
മനുഷ്യന്റെ വിയർപ്പിന്റെ സുവിശേഷം.
മണ്ണിന്റെ സുവിശേഷം.
മരണത്തിന്റെ സുവിശേഷം.
പ്രണയത്തിന്റെ സുവിശേഷം.
പക്ഷേ, ആ രാത്രിയിൽ കറുത്ത ഭൂമിയുടെ അടിത്തട്ടിൽ മരിച്ചുപോയ മനുഷ്യരുടെ നിഴലുകൾക്കിടയിൽ,
ഒരു ചിത്രകാരന്റെ കണ്ണുകൾ ആദ്യമായി തുറന്നു.
ലോകത്തെ പ്രകാശിപ്പിക്കാൻ വെളിച്ചം മാത്രം പോരാ.. ആദ്യം ഇരുട്ടിനെ സത്യമായി കാണണം.
വീണ്ടും കണ്ണടച്ചു.
പുറത്ത് രാത്രി നീണ്ടുനിന്നു.
ഭൂമിയുടെ അടിയിൽ കൽക്കരി കത്തിക്കൊണ്ടിരുന്നു.
മണ്ണിനടിയിൽ മനുഷ്യർ ഉറങ്ങിക്കിടന്നു.
ഉള്ളിൽ ഒരു ചിത്രം പിറക്കുകയായിരുന്നു.
'ഉരുളക്കിഴങ്ങു തിന്നുന്നവർ'
അഭിപ്രായങ്ങൾ
ഇതുവരെ അഭിപ്രായങ്ങളൊന്നുമില്ല — ആദ്യത്തേത് നിങ്ങളാകട്ടെ.